സിപിഐ മന്ത്രിമാര്‍ അവിശ്വാസം പ്രകടിപ്പിച്ചിട്ടില്ല: മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍

single-img
5 December 2017

കൊച്ചി: മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിപിഐ മന്ത്രിമാര്‍ അവിശ്വാസം പ്രകടിപ്പിച്ചിട്ടില്ല. ഹൈക്കോടതി വിധി വന്നതിന്റെ തൊട്ടടുത്ത ദിവസം ഗതാഗത മന്ത്രിസ്ഥാനത്തുനിന്ന് തോമസ് ചാണ്ടി രാജിവച്ചെന്നും എ ജി കോടതിയെ അറിയിച്ചു.

സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലെ വാദത്തിനിടെയാണ് ഇക്കാര്യം എ ജി കോടതിയെ അറിയിച്ചത്. ഭൂമി കയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി തോമസ് ചാണ്ടി കോടതിയെ സമീപിച്ചത് വ്യക്തിപരമാണെന്നും എ ജി അറിയിച്ചു.