ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയ മോദി നാണംകെട്ടു: വീഡിയോ

single-img
4 December 2017

ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്ത തെരഞ്ഞെടുപ്പ് റാലിയില്‍ ജനങ്ങളുടെ പങ്കാളിത്തം വളരെ കുറഞ്ഞത് ബിജെപിയെ ഞെട്ടിച്ചു. കര്‍ഷകരും പട്ടേല്‍ വിഭാഗവും തിരികൊളുത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് മോദി ഗുജറാത്തില്‍ എത്തിയത്.

മോദി അഭിസംബോധന ചെയ്ത തെരഞ്ഞെടുപ്പ് റാലിയില്‍ ജനങ്ങളുടെ പങ്കാളിത്തം വളരെ കുറവാണെന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്. മോദി വേദിയില്‍ പ്രസംഗിക്കുമ്പോള്‍ നൂറുകണക്കിന് ഒഴിഞ്ഞ കസേരകളാണ് ദൃശ്യത്തിലുള്ളത്. എബിപി റിപ്പോര്‍ട്ടറാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ഗുജറാത്തിലെ മോദിയുടെ തെരഞ്ഞെടുപ്പ് റാലികളില്‍ കസേര നിറയ്ക്കാന്‍ പോലും ബിജെപിക്ക് കഴിയുന്നില്ല. പിന്നെയെങ്ങനെ അവര്‍ നിയമസഭയിലെ കസേരകള്‍ നിറയ്ക്കുമെന്ന് റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു.