മൈക്കെന്ന് കരുതി ടോര്‍ച്ച് എടുത്ത് പ്രസംഗിക്കാന്‍ ഒരുങ്ങി: മുഖ്യമന്ത്രിയെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

single-img
2 December 2017

https://www.youtube.com/watch?v=3YfX8mLFqrU

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പറ്റിയ മണ്ടത്തരം സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മമത. ചടങ്ങില്‍ സംസാരിക്കാനായി ക്ഷണിച്ചപ്പോള്‍ മമത അടുത്ത് നിന്ന ആളുടെ കൈയിലിരുന്ന ടോര്‍ച്ച് മൈക്കാണെന്ന് കരുതി പിടിച്ചുവാങ്ങി.

ഇത് മുഖത്തേക്ക് ഉയര്‍ത്തി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ലൈറ്റ് മുഖത്തടിച്ചു. അപ്പോഴാണ് താന്‍ എടുത്തത് മൈക്ക് അല്ലെന്ന് മമതയ്ക്ക് മനസിലായത്. മമതയ്ക്ക് പറ്റിയ അബദ്ധം മനസിലാക്കി വേദിയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ ഉടന്‍ തന്നെ ടോര്‍ച്ച് വാങ്ങി മൈക്ക് കൈമാറി. എന്നാല്‍ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.