മലപ്പുറത്ത് നബിദിന റാലിക്കിടെ ഇകെ, എപി വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം: നാല് പേര്‍ക്ക് വെട്ടേറ്റു

single-img
2 December 2017

തിരൂര്‍: മലപ്പുറം താനൂര്‍ ഉണ്യാലില്‍ നബിദിന റാലിക്കിടെ ഇരുവിഭാഗം സുന്നി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. നാല് പേര്‍ക്ക് വെട്ടേറ്റു. ഇന്ന് രാവിലെയാണ് ഇകെ, എപി വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ഥലത്ത് കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ ശക്തമാക്കിയതായി പോലീസ് അറിയിച്ചു. അതേസമയം, സംഘര്‍ഷം സി.പി.എം മുസ്ലീം ലീഗ് സംഘര്‍ഷമായി വളരാന്‍ സാധ്യതയുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. എ.പി വിഭാഗം സുന്നികള്‍ സി.പി.എം പ്രവര്‍ത്തകരും ഇ.കെ വിഭാഗം മുസ്ലീം ലീഗ് പ്രവര്‍ത്തകരുമാണ്.

കഴിഞ്ഞ കാലങ്ങളില്‍ ഇങ്ങനെയുണ്ടായിട്ടുള്ള സംഭവങ്ങള്‍ രാഷ്ട്രീയ സംഘര്‍ഷമായി വളര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു.