ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പാ​സ​ഞ്ച​ർ ട്രെയിനുകൾ റദ്ദാക്കി

single-img
1 December 2017

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന്‌ ഇന്ന് സ​ർ​വീ​സ് ന​ട​ത്തേ​ണ്ടി​യി​രു​ന്ന പാ​സ​ഞ്ച​ർ ട്രെയിനുകൾ റദ്ദാക്കി. കോ​ട്ട​യം- കൊ​ല്ലം പാ​സ​ഞ്ച​ർ, കൊ​ല്ലം- ഇ​ട​മ​ണ്‍ പാ​സ​ഞ്ച​ർ, ഇ​ട​മ​ണ്‍- കൊ​ല്ലം പാ​സ​ഞ്ച​ർ , കൊ​ല്ലം-​തി​രു​വ​ന​ന്ത​പു​രം പാ​സ​ഞ്ച​ർ, തി​രു​വ​ന​ന്ത​പു​രം- നാ​ഗ​ർ​കോ​വി​ൽ പാ​സ​ഞ്ച​ർ, പു​ന​ലൂ​ർ- ക​ന്യാ​കു​മാ​രി പാ​സ​ഞ്ച​ർ എ​ന്നീ ട്രെ​യി​നു​ക​ളാണ് റ​ദ്ദാ​ക്കി​യ​ത്.

വെള്ളിയാഴ്ച സ​ർ​വീ​സ് ന​ട​ത്തേ​ണ്ടി​യി​രു​ന്ന കൊ​ച്ചു​വേ​ളി- നാ​ഗ​ർ​കോ​വി​ൽ പാ​സ​ഞ്ച​ർ, നാ​ഗ​ർ​കോ​വി​ൽ- തി​രു​വ​ന​ന്ത​പു​രം പാ​സ​ഞ്ച​ർ, നാ​ഗ​ർ​കോ​വി​ൽ- തി​രു​വ​ന​ന്ത​പു​രം പാ​സ​ഞ്ച​ർ എ​ന്നി​വ​യും റ​ദ്ദാ​ക്കി​യി​രു​ന്നു.