ട്രെ​യി​നി​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടു ജ​വാ​ൻ​മാ​ർ അ​റ​സ്റ്റി​ൽ

single-img
1 December 2017

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ട്രെ​യി​നി​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടു ജ​വാ​ൻ​മാ​ർ അ​റ​സ്റ്റി​ലാ​യി. വ്യാ​ഴാ​ഴ്ച മ​ഗാ​ധ് എ​ക്സ്പ്ര​സി​ലാ​യി​രു​ന്നു സം​ഭ​വം. അ​മി​ത് കു​മാ​ർ റാ​യ്, ത​പേ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ല​ഹ​ബാ​ദി​ൽ​നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി എ​സ്-8 ലാ​യി​രു​ന്നു യാ​ത്ര ചെ​യ്ത​ത്. ഇ​തേ ക​മ്പാ​ർ​ട്ടു​മെ​ന്‍റി​ലെ യാ​ത്ര​ക്കാ​രാ​യ അ​മി​തും ത​പേ​ഷും പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പീ​ഡ​ന​ശ്ര​മം ചെ​റു​ത്ത​തോ​ടെ പെ​ൺ​കു​ട്ടി​യെ ഇ​വ​ർ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. പെ​ൺ​കു​ട്ടി ബ​ഹ​ളം​വ​ച്ച​തി​നെ തു​ട​ർ​ന്ന് സ​ഹ​യാ​ത്ര​ക്കാ​ർ ര​ക്ഷ​യ്ക്കെ​ത്തു​ക​യാ​യി​രു​ന്നു.റി​ട്ട. കോ​ട​തി ജീ​വ​ന​ക്കാ​ര​ന്‍റെ മ​ക​ളാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.