നാടിനെ നടുക്കിയ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്: വസ്തു ഇടനിലക്കാരനെ നാലംഗ സംഘം വെടിവെച്ച് കൊന്നു

single-img
30 November 2017

https://www.youtube.com/watch?time_continue=10&v=BJ7bGZariMU

ഡല്‍ഹിയിലെ ബ്രഹ്മപുരിയില്‍ കഴിഞ്ഞ മാസം നടന്ന കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആളുകള്‍ നോക്കിനില്‍ക്കെ ഒരാളെ തുരുതുരെ വെടിവച്ച ശേഷം അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെടുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. വസ്തു ഇടനിലക്കാരന്‍ വാജിദിനെയാണ് നാലംഗ സംഘം ബൈക്കില്‍ പിന്തുടര്‍ന്നെത്തി ആക്രമിച്ചത്.

അക്രമികളെ കണ്ട് ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയ വാജിദിനെ മൂന്ന് പേര്‍ പിന്നാലെ ചെന്ന് പുറത്തേക്ക് തള്ളിയിട്ടു. ഇതിനിടെ മറ്റൊരു ബൈക്കിലെത്തിയ നാലാമന്‍ വീണുകിടന്ന വാജിദിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.