സോഷ്യല്‍ മീഡിയയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി യുവ സംവിധായകന്‍

single-img
29 November 2017

സോഷ്യല്‍ മീഡിയയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി യുവ സംവിധായകന്‍. ഹാപ്പി വെഡ്ഡിംഗ്‌സ്, ചങ്ക്‌സ് തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ ഒമര്‍ ലുലുവാണ് ഫെയ്‌സ് ബുക്കില്‍ സ്ത്രീയെ അവഹേളിക്കുന്ന തരത്തില്‍ കമന്റിട്ടിരിക്കുന്നത്.

ഹാപ്പി വെഡ്ഡിംഗ് സിനിമയുടെ ഡിവിഡി പ്രമോഷനുവേണ്ടി ഒരു ഫെയ്‌സ് ബുക്ക് പേജിലിട്ട പോസ്റ്റിലാണ് ഒമറിന്റെ കമന്റ്. ഹാപ്പിവെഡ്ഡിംഗ്‌സ് എന്ന സിനിമയില്‍ സ്ത്രീവിരുദ്ധതയുണ്ടെന്ന് പരക്കെ ആക്ഷപേങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡിവിഡിയ്ക്കായുള്ള പ്രമോഷന്‍ പോസ്റ്റ് ഒമര്‍ പങ്കുവെച്ചത്.

അതേസമയം കറന്റ് ക്യാഷ് എങ്കിലും മുതല്‍ ആകുമോ ?ഒരു പാല്‍കുപ്പിക്കാരന്റെ സംശയമാണെന്നായിരുന്നു ഇതിനു ഒരാളുടെ കമന്റ്. എന്നാല്‍ ഈ കമന്റിനെ അനുകൂലിച്ചുകൊണ്ട് ഒരു പെണ്‍ക്കുട്ടി പൊളിയെന്ന് കമന്റിട്ടു. ഇതിന് പെണ്‍ക്കുട്ടിയെ അവഹേളിച്ചുകൊണ്ട് ആരാ പൊളിച്ചതെന്ന് ചോദിച്ചായിരുന്നു സംവിധായകന്റെ കമന്റ്.

പിന്നാലെ സംവിധായകനെതിരെ നിരവധി പേര്‍ രംഗത്തു വന്നതോടെ ഒമര്‍ മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു. എന്നാല്‍ ഫെയ്ക്കയിഡി ആണെന്ന് കരുതിയാണ് ഇത്തരം പരാമര്‍ഷം നടത്തിയതെന്നായിരുന്നു സംവിധായകന്റെ ന്യായീകരണം. കമന്റ് സംവിധായകന്‍ പിന്‍വലിക്കുകയും ചെയ്തു. എങ്കിലും അതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം സംവിധായകനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ചിലര്‍ സംവിധായകനെ അനുകൂലിച്ചും വാദിക്കുന്നുണ്ട്. ഒമര്‍ മാപ്പു പറഞ്ഞില്ലെയെന്നാണ് അത്തരക്കാരുടെ അഭിപ്രായം.

സോഷ്യല്‍ മീഡിയയില്‍ സ്ത്രീവിരുദ്ധ പരാമര്‍ഷങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ കര്‍ശനമായ നിയമനടപടികളാണ് ഇപ്പോള്‍ നിലവിലുള്ളത്.