ദി​ലീ​പി​നെ പി​ന്തു​ട​ർ​ന്ന് ആ​റം​ഗ പോ​ലീ​സ് സം​ഘം ദു​ബാ​യി​ൽ എത്തി​യ​താ​യി സൂ​ച​ന; ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ൾ അടങ്ങിയ ഫോൺ വീണ്ടെടുക്കാനുള്ള പ്രത്യാശയിൽ പോലീസ് ?

single-img
29 November 2017

കൊ​ച്ചി: ന​ട​ൻ ദി​ലീ​പി​നെ പി​ന്തു​ട​ർ​ന്ന് ആ​റം​ഗ പോ​ലീ​സ് സം​ഘം ദു​ബാ​യി​ലെ​ത്തി​യ​താ​യി സൂ​ച​ന. ന​ട​ന്‍റെ ഒ​രോ നീ​ക്ക​ങ്ങ​ളും സ​സൂ​ഷ്മം നി​രീ​ക്ഷി​ച്ചു​വ​രു​ന്ന പോ​ലീ​സ് സം​ഘം കേ​സി​ന്‍റെ പ്ര​ധാ​ന തെ​ളി​വാ​യ മൊ​ബൈ​ൽ ഫോ​ണ്‍ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. ന​ടി​യെ ആ​ക്ര​മി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ൽ ഫോ​ണ്‍ ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​കാ​ത്ത​ത് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു തി​രി​ച്ച​ടി​യാ​യി​രു​ന്നു.

നടിയെ ആക്രമിച്ചതിന് ശേഷം പൾസർ സുനിയും സംഘവും ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഫോൺ വിദേശത്തേക്ക് ക​ട​ത്തി​യെ​ന്നാ​ണു പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ഇ​തി​നാ​ൽ ​ത​ന്നെ ദി​ലീ​പി​ന്‍റെ യാ​ത്ര സം​ശ​യ​ത്തോ​ടെ നി​രീ​ക്ഷി​ക്കു​ന്ന അ​ന്വേ​ഷ​ണ സം​ഘം ആ​റം​ഗ പോ​ലീ​സ് സം​ഘ​ത്തെ ദു​ബാ​യി​ലേ​ക്ക് അ​യ​ച്ച​താ​യാ​ണു വി​വ​രം. എ​ന്നാ​ൽ, ഇ​തു സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണം ന​ൽ​കാ​ൻ ത​യാ​റാ​കാ​ത്ത അ​ന്വേ​ഷ​ണ സം​ഘം ദി​ലീ​പ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നു മാ​ത്രമാണ് വ്യക്തമാക്കുന്നത്.

ഇന്നലെയാണ് ദി​ലീ​പും അ​മ്മ സ​രോ​ജ​വും ദു​ബാ​യി​ലെ​ത്തി​യ​ത്. നെടുന്പാശേരി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ നി​ന്നു യാ​ത്ര തി​രി​ച്ച സം​ഘ​ത്തി​നോ​ടൊ​പ്പം പോ​ലീ​സ് സം​ഘ​വും ഉ​ണ്ടാ​യി​രു​ന്നു​വോ എ​ന്ന​ത് സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ യാ​ത്ര ചെ​യ്യു​ന്ന ദി​ലീ​പ് യാ​ത്ര സം​ബ​ന്ധി​ച്ച മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും പോ​ലീ​സി​നെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ട്ടു​ണ്ട്. യാ​ത്ര ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ൾ, താ​മ​സി​ക്കു​ന്ന സ്ഥ​ലം തു​ട​ങ്ങി എ​ല്ലാ​വി​ധ വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു കൈ​മാ​റി​യി​ട്ടു​ണ്ട്.

ദി​ലീ​പി​ന്‍റെ​യും സു​ഹൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ നാ​ദി​ർ​ഷ​യു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള “ദേ ​പു​ട്ട്’ എന്ന ഹോ​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യാ​ണു ദി​ലീ​പും അ​മ്മ സ​രോ​ജ​വും ദു​ബാ​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ദി​ർ​ഷ​യും കു​ടും​ബ​വും നേ​ര​ത്തെ​ ത​ന്നെ ദു​ബാ​യി​ലെ​ത്തി​യി​രു​ന്നു. ദു​ബാ​യ് കാ​രാ​മ​യി​ൽ ഇ​ന്നു വൈ​കി​ട്ടാ​ണ് ഹോ​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​നം.

ആ​റു ദി​വ​സ​ത്തേ​ക്കാ​ണു ദി​ലീ​പി​നു പാ​സ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി വി​ട്ടു​ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നാ​ല് ദി​വ​സം ദു​ബാ​യി​ൽ ത​ങ്ങു​ന്ന​തി​നും ര​ണ്ടു ദി​വ​സം യാ​ത്ര​യ്ക്കു​മാ​ണ് അ​നു​മ​തി. ഇ​ത്ര​യും ദി​വ​സം ദു​ബാ​യി​ൽ ത​ങ്ങി​ല്ലെ​ന്നും അ​മ്മ​യ്ക്കൊ​പ്പം വ്യാഴാഴ്ച മ​ട​ങ്ങി​യെ​ത്തു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

അ​തേ​സ​മ​യം, ദി​ലീ​പി​നെ എ​ട്ടാം പ്ര​തി​യാ​ക്കി അ​ന്വേ​ഷ​ണ സം​ഘം സ​മ​ർ​പ്പി​ച്ച അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​രി​ശോ​ധ​ന ഈ ​ആ​ഴ്ച പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണു വി​വ​രം. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം സ്വീ​ക​രി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള പ​രി​ശോ​ധ​ന​ക​ളാ​ണ് അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ന​ട​ന്നു​വ​രു​ന്ന​ത്.