ചാനല്‍ പരിപാടിക്കിടെ നടി സുരഭിയുടെ വെളിപ്പെടുത്തല്‍: ‘അയ്യോ’എന്ന് വിളിച്ച് മോഹന്‍ലാല്‍

single-img
28 November 2017

മലയാളികളുടെ അഭിമാനം വാനോളമുയര്‍ത്തിയ അഭിനേത്രിയാണ് സുരഭി ലക്ഷ്മി. സിനിമാരംഗത്ത് എത്തിയിട്ട് ഒരു പതിറ്റാണ്ടിലേറെക്കാലമായെങ്കിലും മലയാളം ഒന്നടങ്കം സുരഭിയെ ഏറ്റെടുക്കുന്നത് മിന്നാമിനുങ്ങിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം നേടിയതുമുതലാണ്.

ദേശീയ പുരസ്‌കാരം നേടി ഏവരെയും ഞെട്ടിച്ച സുരഭി ഇപ്പോഴിതാ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെയും ഞെട്ടിച്ചിരിക്കുകയാണ്.
പണ്ടൊരിക്കല്‍ താന്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമായിരുന്നുവെന്ന സുരഭിയുടെ വെളിപ്പെടുത്തല്‍ കേട്ടപ്പോള്‍ ലാല്‍ ശരിക്കും ഞെട്ടി.

രാജീവ് നാഥ് സംവിധാനം ചെയ്ത പകല്‍ നക്ഷത്രങ്ങള്‍ എന്ന സിനിമയില്‍ ലാലിന്റെ മകളായിട്ടാണ് താന്‍ അഭിനയിച്ചതെന്ന് സുരഭി പറഞ്ഞപ്പോള്‍ ‘അയ്യോ എന്നായിരുന്നു ലാലിന്റെ പ്രതികരണം. ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയായിരുന്നു സംഭവം.

മോഹന്‍ലാന്‍ പോലും ഓര്‍ക്കാത്ത രഹസ്യമാണ് സുരഭി വെളിപ്പെടുത്തിയത്. കുട്ടിയായിരുന്നതിനാല്‍ സിനിമയെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ ധാരണ ഉണ്ടായിരുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞതു പോലെ അഭിനയിക്കുകയായിരുന്നുവെന്നും സുരഭി ലക്ഷ്മി പറഞ്ഞു.

2008ല്‍ പുറത്തിറങ്ങിയ സിനിമയാണിത്. ഈ സിനിമയില്‍ അനൂപ് മേനോന്റെയും സുരഭിയുടെയും അച്ഛന്റെ കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലുമായി സുരഭിയ്ക്ക് കോംപിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ല. ഏതാണ്ട് ഒരു സീനില്‍ മാത്രമായിരുന്നു സുരഭി പ്രത്യക്ഷപ്പെട്ടത്.