എല്ലാവരുടെയും കണ്ണീരൊപ്പുന്ന ആളാണ്, എന്റേം മക്കളുടെയും കണ്ണീര് ആരൊപ്പും: ഉമ്മന്‍ചാണ്ടിയുടെ ഭാര്യയുടെ പ്രസംഗം വൈറലാകുന്നു

single-img
28 November 2017

നമ്മുടെ ജനനായകൻ ശ്രീ ഉമ്മൻ ചാണ്ടി സാറിന്റെ സഹധർമിണി ശ്രീമതി മറ…

"നിങ്ങൾക്കറിയാമല്ലോ എന്റെ ഭർത്താവ് കടന്നുപോയ പരീക്ഷകൾ, സത്യമല്ലാത്ത ഒരുപാട് കാര്യങ്ങൾ? നിങ്ങൾക്കും ചിലപ്പോൾ ഇതുപോലുള്ള പല കാര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരും, ഭർത്താക്കന്മാരുടെ ടെൻഷൻസ് അങ്ങനെ എന്ത് പ്രശനം വന്നാലും നിങ്ങൾ എന്നേ ഓർത്താൽ മതി. സകല ടെൻഷൻസും തീരും". നമ്മുടെ ജനനായകൻ ശ്രീ ഉമ്മൻ ചാണ്ടി സാറിന്റെ സഹധർമിണി ശ്രീമതി മറിയാമ്മ ഉമ്മന്റെ ഒരു കലക്കൻ പ്രസംഗം…

Posted by With OC on Friday, November 24, 2017

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കുവൈത്ത് ഒഐസിസി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മറിയാമ്മയുടെ പ്രസംഗം. ഉമ്മന്‍ചാണ്ടി, നടി ഖുശ്ബു തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു മറിയാമ്മ ചുരുക്കം വാക്കുകളിലൂടെ സദസിനെ കൈയിലെടുത്തത്.

എന്നെ പ്രസംഗിക്കാന്‍ വിളിച്ചപ്പോള്‍ മുതല്‍ ഭര്‍ത്താവിന് ഉള്‍ക്കിടിലമാണ് എന്നു പറഞ്ഞാണു മറിയാമ്മ പ്രസംഗം തുടങ്ങിയത്. മറിയാമ്മയുടെ ആദ്യവാചകം തന്നെ സദസില്‍ ചിരിയുണര്‍ത്തി. തനിക്ക് പ്രസംഗിക്കാന്‍ ഒന്നുമറിയില്ല, ഒരുപാട് അസുഖങ്ങള്‍ ഒക്കെയുള്ള പാവം വീട്ടമ്മയാണ് ഞാനെന്നും മറിയാമ്മ പറയുന്നു.

ഉമ്മന്‍ചാണ്ടിയെപ്പറ്റി നിങ്ങള്‍ക്ക് നന്നായി അറിയാം. നാട്ടുകാരുടെ മുഴുവന്‍ ദുരിതങ്ങള്‍ കാണുന്ന ആളാണ്. ആഴ്ചയില്‍ 24 മണിക്കുറാണ് പ്രവര്‍ത്തനം. അതിനാല്‍ ആഴ്ചയില്‍ എട്ട് ദിവസം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഇടയ്ക്കിടെ ആഗ്രഹിച്ചുപോകാറുണ്ടെന്നും മറിയാമ്മ ഉമ്മന്‍ പറഞ്ഞു. ഇതിനിടയില്‍ ഒരു ദിവസം എനിക്കും കുടുംബത്തിനും അദ്ദേഹത്തെ കിട്ടുമോ എന്നും മറിയാമ്മ ചോദിച്ചു. എല്ലാവരുടെയും കണ്ണീരൊപ്പുന്ന ആളാണ്, എന്റേം മക്കളുടെയും കണ്ണീര് ആരൊപ്പും എന്നുകൂടെ മറിയാമ്മ ചോദിച്ചപ്പോള്‍ സദസില്‍ നിന്ന് നിര്‍ത്താതെ കൈയ്യടി ഉയര്‍ന്നു. വേദിയിലിരുന്ന ഉമ്മന്‍ചാണ്ടിയാകട്ടെ ഭാര്യയുടെ വാക്കുകളെല്ലാം ഒരു പുഞ്ചിരിയോടെയാണ് കേട്ടുകൊണ്ടിരുന്നത്.

തന്റെ ഭര്‍ത്താവ് കടന്നുവന്ന അഗ്‌നി പരീക്ഷകള്‍ നിങ്ങള്‍ക്ക് അറിയാമെന്ന് പറഞ്ഞ് പ്രസംഗം തുടര്‍ന്ന മറിയാമ്മ, നിങ്ങള്‍ക്ക് എന്തു ടെന്‍ഷന്‍ വന്നാലും എന്നെ ഓര്‍ത്താല്‍ മതിയെന്നും കാരണം അതില്‍ക്കൂടുതല്‍ വരില്ല നിങ്ങളുടെ ഒരു പ്രശ്നവും എന്നും മറിയാമ്മ പറഞ്ഞു.