ഹാദിയ കേസില്‍ വഴിത്തിരിവ്: സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍

single-img
27 November 2017

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍. കേസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തവും ആ സംഘടനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പരിശോധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹാദിയയെ ഇന്ന് നേരിട്ട് ഹാജരാക്കിയപ്പോഴാണ് പുതിയ തലത്തിലേക്ക് കേസ് മാറിമറിഞ്ഞത്.

ഇന്ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കക്ഷികളായ മൂന്നു പേരുടെയും വാദം കേട്ടു. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്തു കൊല്ലം സ്വദേശി ഷഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയില്‍ നടപടികള്‍ തുടങ്ങിയത്. ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന പിതാവ് അശോകന്റെ ഹര്‍ജിയാണ് കോടതി ആദ്യം പരിഗണിച്ചത്.

ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്ന് ഹാദിയയുടെ പിതാവ് അശോകന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇത് തെളിയിക്കുന്ന വീഡിയോയും ശബ്ദസന്ദേശങ്ങളും കൈവശമുണ്ടെന്നും അശോകന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു. ഷെഫിന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ്. ഭീകര സംഘടനയായ ഐസിസിന്റെ റിക്രൂട്ടറായ മന്‍സി ബുറാഖുമായി ഷെഫിന്‍ സംസാരിച്ചതിന് തെളിവുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. ഒരാളെ ഐസിസില്‍ ചേര്‍ത്താല്‍ എത്ര രൂപ കിട്ടുമെന്ന് ഷെഫിന്‍ ജഹാന്‍ ചോദിച്ചതിന്റെ ശബ്ദരേഖയും ഉണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

സത്യസരണിയുമായി ബന്ധപ്പെട്ട് 11 കേസുകളുണ്ടെന്നും ഏഴ് കേസുകള്‍ കൂടി അന്വേഷിച്ച് വരികയാണെന്നും എന്‍.ഐ.എയുടെ അഭിഭാഷകന്‍ കോടയില്‍ വാദിച്ചു . മതപരിവര്‍ത്തനത്തിന് വലിയ ശൃംഖല ഉണ്ടാക്കിയിരിക്കുന്നു. ഹാദിയ മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നിലും ഇതിന്റെ സ്വാധീനമാണെന്നും എന്‍.ഐ.എ ആരോപിച്ചു.

അതേസമയം ഒരു സ്ത്രീക്ക് അവരുടെ ജീവിതം നിര്‍ണ്ണയിക്കാനുളള അവകാശമുണ്ടെന്ന് ഷെഫിന്‍ ജഹാന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിന് വിരുദ്ധമായാണ് എന്‍.ഐ.എ സ്വതന്ത്രമായി അന്വേഷണം നടത്തിയത്. അതുകൊണ്ടുതന്നെ കേസിലെ എന്‍.ഐ.എ അന്വേഷണം കോടതിയലക്ഷ്യമാണെന്നും കപില്‍ സിബല്‍ വാദിച്ചു. വ്യക്തിസ്വാതന്ത്ര്യ പ്രശ്‌നത്തിന് വര്‍ഗ്ഗീയനിറം നല്‍കരുത്. തെറ്റായ തീരുമാനമാണെങ്കിലും അത് അവളുടെ തീരുമാനമാണ്. അതിന്റെ അനന്തര ഫലം അവള്‍ അനുഭവിക്കും-കപില്‍ സിബല്‍ പറഞ്ഞു.

വാദങ്ങള്‍ ഇങ്ങനെ

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന് അശോകന്റെ അഭിഭാഷകന്‍ അഡ്വ. ശ്യാം ദിവാന്‍. ഷഫിന്‍ ജഹാന് ഐഎസ് ബന്ധമുണ്ട്. ഐഎസ് ഏജന്റുമായി ഷഫിന്‍ ജഹാന്‍ സംസാരിച്ചതിനു തെളിവുണ്ട്. സംഘടിത മതംമാറ്റത്തിനു വലിയ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു.

മഞ്ചേരിയിലെ സത്യസരണിയില്‍ നിരവധിപ്പേരെ മതം മാറ്റിയിട്ടുണ്ടെന്ന് എന്‍ഐഎ. സമാനമായ 11 കേസുകളില്‍ ഏഴും സത്യസരണിയുമായി ബന്ധപ്പെട്ടവ. മതപരിവര്‍ത്തനത്തിനു വിപുലമായ ശൃംഖലയെന്നും എന്‍ഐഎയ്ക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്.

കുട്ടിയെ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്ന് ഷഫിന്‍ ജഹാനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍. ഒരു സ്ത്രീക്ക് അവരുടെ ജീവിതം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. എന്‍ഐഎ അന്വേഷണം കോടതിയലക്ഷ്യമാണ്. വ്യക്തിസ്വാതന്ത്ര്യത്തിനു വര്‍ഗീയ നിറം നല്‍കരുത്. ഹാദിയയുടെ ഭാഗം കേള്‍ക്കാതെ വാദം തുടരുന്നതു ദുഃഖകരം. ഒരു സ്ത്രീക്ക് അവരുടെ ജീവിതം നിര്‍ണയിക്കാന്‍ അവകാശമുണ്ട്.

വാദത്തിനിടെ സുപ്രീംകോടതി സ്റ്റോക്കോം സിന്‍ഡ്രോം പരാമര്‍ശിച്ചു. ബന്ദികള്‍ക്കു റാഞ്ചികളോട് ഇഷ്ടം തോന്നുന്ന മാനസിക നിലയാണു സ്റ്റോക്കോം സിന്‍ഡ്രോം എന്നറിയപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ തീരുമാനം സ്വന്തമാണെന്നു പറയാനാകില്ല. എന്നാല്‍ ഹാദിയ കേസുമായി പരാമര്‍ശത്തെ ബന്ധപ്പെടുത്തേണ്ടെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ നിരീക്ഷണം.

അശോകന്റെ അഭിഭാഷകന്റെ വാദങ്ങള്‍ ഇങ്ങനെ

വര്‍ഗീയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന കേസാണിത്
ജഡ്ജിമാരും ഹാദിയയും തമ്മില്‍ സംസാരിക്കണം
ഹാദിയയുടെ നിലപാട് എല്ലാവര്‍ക്കും അറിയാം
ഷെഫിന്‍ ജഹാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ്
ഒരാളെ ഐഎസില്‍ ചേര്‍ത്താല്‍ എത്ര പണം കിട്ടുമെന്ന് ഷെഫിന്‍ ചോദിച്ചു
ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്ന് അഭിഭാഷകന്‍
തുറന്ന കോടതിയില്‍ വാദം വേണം
ഐഎസ് ഏജന്റുമായി ഷെഫിന്‍ ജഹാന്‍ സംസാരിച്ചതിന് തെളിവുണ്ടെന്ന് വാദം
സംഘടിതമതംമാറ്റത്തിന് വലിയ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും അഡ്വ. ശ്യാം ദിവാന്‍

എന്‍ഐഎ വാദങ്ങള്‍ ഇങ്ങനെ

സത്യസരണിയുമായി ബന്ധപ്പെട്ട് 11 കേസുകളുണ്ടെന്ന് എന്‍ഐഎ
മതപരിവര്‍ത്തനത്തിന് വലിയ ശ്യംഖലയെന്നുംഎന്‍ഐഎ
ഹാദിയ മാധ്യമങ്ങളോട് പറഞ്ഞതിനു പിന്നിലും ഇതിന്റെ സ്വാധീനം
7 കേസുകള്‍ അന്വേഷിച്ചുവരുന്നുണ്ട്
മഞ്ചേരിയിലെ സത്യസരണി ഒട്ടേറെപ്പേരെ മതംമാറ്റിയിട്ടുണ്ടെന്ന് എന്‍ഐഎ

ഷെഫിന്‍ ജഹാന്റ വാദം

ഒരു സ്ത്രീക്ക് അവരുടെ ജീവിതം നിര്‍ണയിക്കാനുള്ള അവകാശമുണ്ട്
എന്‍ഐഎ അന്വേഷണം കോടതിയലക്ഷ്യമെന്നും ഷെഫിന്‍ ജഹാന്റ അഭിഭാഷകന്‍ പില്‍ സിബലിന്റെ വാദം
വ്യക്തി സ്വാതന്ത്ര്യപ്രശ്‌നത്തിന് വര്‍ഗീയ നിറം നല്‍കരുത്
തെറ്റായ തീരുമാനം ആണെങ്കിലും അത് അവളുടെ തീരുമാനമാണ്
അതിന്റെ അന്തഫരലം അവള്‍ അനുഭവിക്കും

ഹാദിയക്കേസില്‍ അത്യപൂര്‍വ നടപടികളാണ് സുപ്രീംകോടതിയില്‍ നടക്കുക. അപൂര്‍വമായി മാത്രമേ കക്ഷികളെ വിളിച്ചുവരുത്തി അവരുടെ നിലപാട് ആരായുന്ന നടപടി കോടതി എടുക്കാറുളളു. ദേശീയശ്രദ്ധ ആകര്‍ഷിച്ച ഹാദിയക്കേസില്‍ കോടതി എന്തുനിലപാട് സ്വീകരിക്കുന്നു എന്നറിയാനാണ് ഏവരും ഉറ്റുനോക്കുന്നത്.