സിപിഎമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്

single-img
26 November 2017

സിപിഎമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നു ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്.
ഗുണ്ടാ സംഘങ്ങളാണ് സിപിഎമ്മിനെ നിയന്ത്രിക്കുന്നത്. നിരവധി സമാധാന ശ്രമങ്ങള്‍ക്കും ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്കു ശേഷവും ആയുധം താഴെവയ്ക്കാന്‍ സിപിഎം തയാറായിട്ടില്ല.

ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തൃശൂര്‍ കയ്പ്പമംഗലത്ത് പട്ടികജാതിക്കാരനായ ബിജെപി പ്രവര്‍ത്തകന്‍ സതീശനെ കൊലപ്പെടുത്തിയത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ ചെയ്യാവുന്ന എല്ലാ രീതിയിലും ബിജെപി കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്.

സര്‍വ്വകക്ഷിയോഗത്തിലും ഉഭയകക്ഷി യോഗത്തിലുമെല്ലാം ബിജെപി സഹകരിച്ചതാണ്. എന്നിട്ടും സിപിഎം അക്രമം അവസാനിപ്പിക്കാന്‍ തയാറാകാത്തത് എന്താണെന്നു വിശദീകരിക്കണം. ജനാധിപത്യ രീതിയിലുള്ള പ്രതികരണം ബലഹീനതയായി കാണരുതെന്നും തിരുവനന്തപുരത്തു മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.