ഗ്രൗണ്ടില്‍ പരിശോധനയ്ക്ക് എത്തിയ നായയുമായി ചങ്ങാത്തത്തിലായ കോഹ്ലിയുടെ വീഡിയോ വൈറല്‍

single-img
26 November 2017

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിക്ക് നായകളോടുള്ള ഇഷ്ടം എല്ലാവര്‍ക്കും അറിയാവുന്നതാണ്. നായകളോടുള്ള താരത്തിന്റെ ഇഷ്ടം വ്യക്തമാക്കുന്ന ഒരു വീഡിയോ കൂടി ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് മത്സരത്തിന്റെ മുമ്പ് വ്യായാമത്തിനിടെയാണ് കോഹ്ലി സെക്യൂരിറ്റി ഡോഗുമായി ചങ്ങാത്തത്തിലായത്. ഇതിന്റെ വീഡിയോ ബിസിസിഐയാണ് പുറത്തുവിട്ടത്.