ബിജെപി പ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ ഹര്‍ത്താല്‍

single-img
26 November 2017

തൃശൂര്‍: ബി.ജെ.പി പ്രവര്‍ത്തകന്‍ സംഘര്‍ഷത്തില്‍ മരിച്ചതിനെ തുടര്‍ന്ന് കയ്പമംഗലത്ത് നാളെ ഹര്‍ത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി അടക്കമുള്ള അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.

ബിജെപി പ്രവര്‍ത്തകന്‍ കയ്പമംഗലം സ്വദേശി സതീശന്‍(51) ആണു ഞായറാഴ്ച രാവിലെ മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് കയ്പമംഗലത്ത് ബിജെപി സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് സതീശനു പരിക്കേറ്റത്. സംഘര്‍ഷത്തില്‍ നാലു ബിജെപി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിരുന്നു.

സംഘര്‍ഷത്തിനു പിന്നാലെ പ്രവര്‍ത്തകരെ ഉള്‍പ്പെടെ തൃശ്ശൂരിലെ ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സതീശന്‍ ഞായറാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്.