തൃ​ശൂ​രി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു.

single-img
26 November 2017

തൃ​ശൂ​ർ ജി​ല്ല​യി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു. ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി സ​തീ​ശ​ൻ(51) ആ​ണു മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് ക​യ്പ​മം​ഗ​ല​ത്ത് ബി​ജെ​പി-​സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാ​ണ് സ​തീ​ശ​നു പ​രി​ക്കേ​റ്റ​ത്.

ഇ​തേ​തു​ട​ർ​ന്ന് ഒ​ള​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മ​രി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

സംഘടനാ പ്രവർത്തനത്തെ ചൊല്ലി കഴിഞ്ഞ കുറെ നാളുകളായി ഇവിടെ സി.പി.എം – ബി.ജെ.പി സംഘർഷം നിലനിൽക്കുകയാണ്.