വിവാദങ്ങള്‍ക്കും ഭീഷണികള്‍ക്കുമിടെ ഹോട്ട് ഫോട്ടോഷൂട്ട് വീഡിയോയുമായി ദീപിക

single-img
25 November 2017


സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം ‘പത്മാവതി’യെച്ചൊല്ലി വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ ചിത്രത്തിലെ നടി ദീപികയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു. ഫിലിം ഫെയറിനുവേണ്ടിയുള്ള ഫോട്ടോഷൂട്ടില്‍ അത്യന്ത്യം ഗ്ലാമറസായാണ് ദീപിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ദീപിക ഫാന്‍സ് തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

നേരത്തെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഒരു രാഷ്ട്രം എന്ന നിലയില്‍ എവിടെയാണ് നമ്മള്‍ എത്തിയിരിക്കുന്നതെന്നും പിന്നോട്ടാണ് നമ്മുടെ യാത്രയെന്നും ദീപിക പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് ദീപികയ്ക്ക് നേരെ നിരവധി ഭീഷണികളും ഉയര്‍ന്നിരുന്നു.