ഭാര്യയുടെ കാമുകനെ ഭര്‍ത്താവ് കയ്യോടെ പിടികൂടി: നഗ്‌നനാക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതിനിടെ യുവാവ് മരിച്ചു

single-img
25 November 2017

ബംഗളൂരു: കര്‍ണ്ണാടകയില്‍ ഭാര്യയുടെ കാമുകനെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് നഗ്‌നനാക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. യാദഗിരി ജില്ലയിലാണ് സംഭവം നടന്നത്. യുവതിയെയും ഭര്‍ത്താവ് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. യുവാവുമായി ഭാര്യ പ്രണയത്തിലായിരുന്നു.

ഇത് അറിയാമായിരുന്ന ഭര്‍ത്താവ് ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. പിടികൂടിയ ഇയാളെ നഗ്‌നനാക്കി മരത്തില്‍ കെട്ടിയിട്ടു. ഇതിനുശേഷം യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കി. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് സംഭവ സ്ഥലത്തുതന്നെ മരിക്കുകയായിരുന്നു.