വിദ്യാര്‍ത്ഥി പ്രക്ഷോഭം: സത്യഭാമ സർവ്വകലാശാലയ്ക്ക് തീയിട്ടു;വീഡിയോ ദൃശ്യങ്ങൾ പുറത്ത്

single-img
23 November 2017

ചെന്നൈ: വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തെ തുടർന്ന് കലാപം ഉണ്ടായ സത്യഭാമ സർവ്വകലാശാലയിൽ നിന്നും വിദ്യാർത്ഥികളോട് മടങ്ങിപ്പോകാൻ സർവ്വകലാശാല അധികൃതർ ആവശ്യപ്പെട്ടു. സർവ്വകലാശാല താത്കാലികമായി അധികൃതർ അടച്ചിടാനും അധികൃതർ തീരുമാനിച്ചു.

രോഷകുലരായ സഹപാഠികള്‍ ക്യാംപസ് കെട്ടിടത്തിന് തീവെച്ചിരുന്നു. ബുധനാഴ്ച്‌രാത്രി ഏട്ടരയോടെയായിരുന്നു സംഭവം.അധ്യാപകരുടെ മാനസിക പീഡനമാണ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം കെട്ടിടത്തിന് തീവെക്കുന്നതിന് വരെ എത്തിച്ചു.സർവ്വകലാശാലയ്ക്കുള്ളിൽ കനത്ത പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

പരീക്ഷയ്ക്ക് കോപ്പിയടിച്ചത് പിടിച്ചതിന് പിന്നാലെയാണ് ബിരുദ വിദ്യാര്‍ത്ഥിനിയായ ദുവ്വുരു രാഗമോണിക്ക റെഡ്ഡി ആത്മഹത്യ ചെയ്തത്. കോപ്പിയടിച്ചതിനെ തുടര്‍ന്ന് ക്ലാസില്‍ നിന്നും മോണിക്കയെ പുറത്താക്കിയിരുന്നു. പിന്നാലെയുള്ള മാനസികപീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് സഹപാഠികള്‍ ആരോപിച്ചത്.
https://www.youtube.com/watch?v=VsRiUCgyZFg