ജീവനുംകൊണ്ട് ഓടിരക്ഷപ്പെടുന്ന ഉത്തര കൊറിയന്‍ സൈനികന്റെ വീഡിയോ പുറത്തായി: ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ നാണംകെട്ട് കിം ജോങ് ഉന്‍

single-img
22 November 2017


ഉത്തരകൊറിയന്‍ സൈന്യത്തിന്റെ വെടിയേറ്റു ഗുരുതരാവസ്ഥയില്‍ കഴിയുന്ന സൈനികനെക്കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞദിവസം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് സെനികന്‍ ഓടിരക്ഷപ്പെടുന്ന വിഡിയോ പുറത്ത് വന്നിരിക്കുന്നത്.

ഉത്തര കൊറിയന്‍ സൈന്യത്തിലെ (കെപിഎ) ഒരു അംഗം അതിര്‍ത്തി കടന്ന് ദക്ഷിണ കൊറിയയിലേക്കു പ്രവേശിക്കുന്ന വിഡിയോ യുണൈറ്റഡ് നേഷന്‍സ് കമാന്‍ഡ് (യുഎന്‍സി) ആണ് പുറത്തുവിട്ടത്. ഈമാസം 13ന് വൈകിട്ട് മൂന്നോടെയാണ് സൈനികന്‍ പ്രാണനും കൊണ്ട് അതിര്‍ത്തി കടന്നത്.