സുന്ദരിയായ പഞ്ചാബ് പൊലീസ് ഓഫീസറുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി; ‘പ്ലീസ് എന്നെ അറസ്റ്റ് ചെയ്യൂവെന്ന്’ കമന്റുകളും: ഒടുവില്‍ എല്ലാവരും ‘പ്ലിങ്ങായി’

single-img
21 November 2017

ന്യൂഡല്‍ഹി: പഞ്ചാബ് പൊലീസിലെ എസ്.എച്ച്.ഒ ഹര്‍ലീന്‍ മാന്‍ എന്ന യുവതിയുടെ ഫോട്ടോ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൊലീസ് യൂണിഫോമില്‍ വാഹനത്തിലിരുന്ന് എടുത്ത സെല്‍ഫിയായിരുന്നു ട്വിറ്ററിലും ഫേസ്ബുക്കിലും വാട്‌സ് ആപ്പിലുമെല്ലാം വൈറലായത്.

ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ എന്നെ ഒന്ന് അറസ്റ്റ് ചെയ്യു എന്ന് പറഞ്ഞ് കൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നത്. ഇത്രയും സുന്ദരിയായ ഉദ്യോഗസ്ഥ പൊലീസില്‍ ഉണ്ടാകുമ്പോള്‍ അറസ്റ്റിനായി ആളുകള്‍ അങ്ങോട്ടുവരും എന്ന തരത്തിലായിരുന്നു പല കമന്റുകളും. എന്നാല്‍ ഇത് യഥാര്‍ത്ഥ ഫോട്ടോയായിരുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത.

ഫോട്ടോയില്‍ കാണുന്ന യുവതിയുടെ പേര് ഹര്‍ലീന്‍ മാന്‍ എന്നല്ലെന്നും ഇവര്‍ പഞ്ചാബ് പൊലീസിലെ ഉദ്യോഗസ്ഥയല്ലെന്നുമാണ് റിപ്പോര്‍ട്ട്. ബോളിവുഡ് നടിയായ കൈനാത്ത് അറോറയുടെ ചിത്രമായിരുന്നു പൊലീസ് ഓഫീസര്‍ എന്ന പേരില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. സംഗതി വിവാദമായതോടെ കൈനാത് അറോറ തന്നെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്.

പ്രിയപ്പെട്ടവരേ ഹര്‍ലീം മാന്‍ എന്റെ കഥാപാത്രത്തിന്റെ പേരാണ്. പലരും തെറ്റിദ്ധരിച്ചാണ് ഈ ഫോട്ടോ ഷെയര്‍ ചെയ്യുന്നത്. ഞാന്‍ യഥാര്‍ത്ഥ പൊലീസല്ലെന്നും അറോറ പറയുന്നു. ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ളവരാണ് എനിക്ക് മെസ്സേജുകള്‍ അയക്കുന്നത്. അറസ്റ്റ് ചെയ്യപ്പെടാന്‍ തയ്യാറാണെന്ന തരത്തിലുള്ള രസകരമായ മെസ്സേജുകളാണ് പലതും. സിനിമ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രങ്ങളാണ് ഇതെന്നും തെറ്റിദ്ധരിക്കപ്പെടരുതെന്നും അറോറ വ്യക്തമാക്കി.