ക്രിമിനലുകള്‍ ഇനി ഭരിക്കേണ്ട; ജനങ്ങള്‍ ഉണരണമെന്ന് കമല്‍ഹാസന്‍

single-img
20 November 2017

അഴിമതിക്കെതിരെ ജനങ്ങളോട് ഉണരാന്‍ ആഹ്വാനം ചെയ്ത് നടന്‍ കമല്‍ഹാസന്‍. എഐഎഡിഎംകെ നേതാവ് വി കെ ശശികലയുടെയും ബന്ധുക്കളുടെയും വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രവര്‍ത്തിക്കണം. അനീതിക്കുനേരെ അവര്‍ ശബ്ദമുയര്‍ത്തണം. ഇത് വിചാരണയ്ക്കുള്ള സമയമാണെന്നും ജനങ്ങള്‍ ജഡ്ജിമാരാകണമെന്നും കമല്‍ പറഞ്ഞു. ക്രിമിനലുകളെ ഇനി ഭരിക്കാന്‍ അനുവദിക്കരുതെന്നും ഒരു ജനാധിപത്യ ഭരണം എങ്ങിനെയാണോ, അതിലേക്ക് തങ്ങളുടെ സംസ്ഥാനത്തെ ജനങ്ങള്‍ കൊണ്ടെത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

‘സര്‍ക്കാര്‍ നടത്തുന്ന കവര്‍ച്ച കുറ്റകരമാണ്. കള്ളത്തരം പുറത്തായശേഷവും അതിനെ ന്യായീകരിക്കുന്നതും കുറ്റകരമല്ലേ? പരീക്ഷ ആരംഭിച്ചു കഴിഞ്ഞു. ക്രിമിനലുകള്‍ ഭരണം നടത്തരുത്. ജനങ്ങള്‍ ജഡ്ജിമാരായി മാറണം. നമുക്ക് ഉണര്‍ന്നെഴുന്നേല്‍ക്കണം. ജനങ്ങള്‍ പ്രവര്‍ത്തിക്കണം’ കമല്‍ഹസന്‍ ട്വീറ്റ് ചെയ്തു.

അതേസമയം, തെളിവുകളില്ലാതെ സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചാല്‍ കമല്‍ ഹാസനെതിരെ നടപടിയെടുക്കുമെന്ന് തമിഴ്‌നാട് മന്ത്രി ജയകുമാര്‍ വ്യക്തമാക്കി.