നിശാപ്പാര്‍ട്ടികളില്‍ ഉപയോഗിക്കുന്ന ലക്ഷങ്ങള്‍ വിലവരുന്ന ലഹരി മരുന്നുമായി കൊണ്ടോട്ടി സ്വദേശി അറസ്റ്റില്‍

single-img
19 November 2017

നിശാപ്പാര്‍ട്ടികളില്‍ ഉപയോഗിക്കുന്ന ലഹരി മരുന്നുമായി കൊണ്ടോട്ടി സ്വദേശി അറസ്റ്റില്‍. എംഡിഎംഎ (മെഥിലീന്‍ ഡയോക്‌സി മെതാംഫിറ്റമിന്‍) ലഹരി മരുന്നുമായി നെടിയിരുപ്പ് സ്വദേശി മുജീബ് റഹ്മാനെയാണ് (37) പൊലീസ് പിടികൂടിയത്.

24 പായ്ക്കറ്റുകളിലാക്കിയ 16 ഗ്രാം എംഡിഎംഎ ഇയാളില്‍നിന്നു പിടിച്ചെടുത്തു. ഒരു ഗ്രാമിനു ലക്ഷങ്ങളുടെ വിലയുണ്ടെന്നു കരുതുന്നതായി പൊലീസ് പറയുന്നു. വിദേശ കറന്‍സിയും ഇയാളില്‍നിന്നു കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

എംഡിഎംഎ മോളി എന്നാണ് ഈ ലഹരി വസ്തു പൊതുവായി അറിയപ്പെടുന്നത്. ആദം, ബീന്‍സ്, ഇ, എക്‌സ്, ലവ് ഡ്രഗ് തുടങ്ങിയ പേരുകളുമുണ്ട്. രാത്രിപ്പാര്‍ട്ടികളില്‍ കൂടുതലായി ഉപയോഗിക്കുന്നതിനാല്‍ ക്ലബ് ഡ്രഗ് എന്നും ചിലര്‍ വിളിക്കാറുണ്ട്.