വീണ്ടും നിയമലംഘനം:പി.വി. അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെ

single-img
18 November 2017

കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എയുടെ കക്കാടം പൊയില്‍ പാര്‍ക്കില്‍ വീണ്ടും നിയമ ലംഘനം. പാര്‍ക്കിന് ആരോഗ്യ വകുപ്പന്‍റെ അനുമതി ഇല്ലെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത് വന്നു. കോഴിക്കോട് ഡിഎംഒ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പാര്‍ക്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉള്‍പ്പെടെ അനുമതിയില്ലാതെ ആയിരുന്നു പാര്‍ക്ക് നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്.

എംഎല്‍എയുടെ നികുതി വെട്ടിപ്പ് സംബന്ധിച്ച് കഴിഞ്ഞ ദിവസം വിവരങ്ങള്‍ പുറത്തുവന്നിരുന്നു. രണ്ട് അമ്യൂസ്‌മെന്റ് പാര്‍ക്കുകളും നാല് വില്ലാ പ്രൊഡക്ടുകളും ഉള്‍പ്പെടെയുള്ള എംഎല്‍എ കഴിഞ്ഞ പത്ത് വര്‍ഷമായി നികുതി അടക്കുന്നില്ല എന്ന വിവരമാണ് പുറത്തുവന്നത്. ആസ്തിക്കനുസരിച്ചുള്ള നികുതി അന്‍വര്‍ അടയ്ക്കുന്നില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.