രാമക്ഷേത്രത്തിന്റെ പേരില്‍ വിഎച്ച്‌പി 1400 കോടി രൂപ തട്ടിയെടുത്തു;ആരോപണവുമായി നിര്‍മ്മോഹി അഖാഡ

single-img
18 November 2017

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പേരില്‍ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്‌പി) 1400 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണം. വൈഷ്ണവ സംഘടനയും രാമക്ഷേത്ര വിവാദങ്ങളിലെ പ്രധാന കക്ഷിയുമായ നിര്‍മ്മോഹി അഖാഡയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.

സംഭാവനയുടെ മറവില്‍ വിശ്വ ഹിന്ദു പരിഷത്ത് വലിയ തുക സ്വീകരിച്ചിരുന്നുവെന്ന് നിര്‍മ്മോഹി അഖാഡ മെമ്പര്‍ സീതാറാം ആരോപിച്ചു. നിര്‍മ്മോഹി അഖാഡ ആരുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ല. എന്നാല്‍ വിഎച്ച്പി രാമക്ഷേത്രം നിര്‍മ്മിക്കാനെന്ന വ്യാജേന പണം പിരിക്കുകയും,അത് സ്വന്തം കെട്ടിടങ്ങള്‍ പണിയാന്‍ ഉപയോഗിക്കുകയും ചെയ്തുവെന്ന് സംഘടന ആരോപിക്കുന്നു.

തട്ടിയെടുത്ത പണം കൊണ്ട് അവര്‍ സര്‍ക്കാര്‍ രൂപീകരിച്ചു. രാമക്ഷേത്രത്തിന്റെ പേരില്‍ ഇത്തരം രാഷ്ട്രീയക്കാര്‍ പണവും വോട്ടും നേടിയതല്ലാതെ ഒന്നും ചെയ്തില്ലെന്നും ഇവര്‍ ആരോപിക്കുന്നു.