മമതാ ബാനര്‍ജിയുടെ സാന്‍ട്രോ കാറില്‍ സവാരി ചെയ്ത് ഷാറൂഖ്ഖാന്‍; പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയ: വീഡിയോ

single-img
17 November 2017

കൊല്‍ക്കത്ത: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാറൂഖ്ഖാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്‍ട്രോ കാറില്‍ സഞ്ചരിക്കുന്ന വീഡിയോ വൈറലാകുന്നു. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ഷാറൂഖ് ഖാനെ തന്റെ സാന്‍ട്രോ കാറിലാണ് മമതാ ബാനര്‍ജി കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിച്ചത്.

വിമാനത്താവളത്തിലെത്തിയ ഉടനെ മുന്‍സീറ്റില്‍ നിന്ന് ഇറങ്ങി വന്ന മമതാ ബാനര്‍ജി പിന്‍സീറ്റിലിരിക്കുന്ന ഷാരൂഖ് ഖാന് കാറിന്റെ ഡോര്‍ തുറന്ന് കൊടുത്ത് ആളുകളെ അത്ഭുതപ്പെടുത്തി. യാത്ര പറയുന്നതിന് മുമ്പ് ഷാരൂഖ് മമതയുടെ കാലില്‍ തൊട്ട് വന്ദിച്ചതും ഷാറൂഖ് ആരാധകരെയും മമതയുടെ അണികളെയും ഒരു പോലെ അമ്പരപ്പിച്ചിട്ടുണ്ട്. ‘ഷാരൂഖ് ജി, താങ്കള്‍ എന്നാണ് ഇത്രയും ചെറിയ കാറില്‍ യാത്രചെയ്തതെന്ന് ഒരാള്‍ വിളിച്ചു ചോദിക്കുന്നതും’ വീഡിയോയില്‍ ഹിന്ദിയില്‍ കേള്‍ക്കാം.