സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി

single-img
15 November 2017

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആരോഗ്യവകുപ്പിന് കീഴിലുള്ളവരുടെ പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 60 ആയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 60ല്‍ നിന്ന് 62 ആയുമാണ് ഉയര്‍ത്തിയത്.

ആരോഗ്യമേഖലയില്‍ പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ അഭാവം കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം. ശ്രീനാരായണ
ഗുരുവിന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തു. സ്ഥലം കണ്ടെത്താന്‍ റവന്യൂസെക്രട്ടറി, സാംസ്‌കാരിക സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ദേവസ്വം നിയമനങ്ങളില്‍ പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.