അണികളെ കൊണ്ട് കാല് തടവിച്ച ബിജെപി മന്ത്രി വിവാദത്തില്‍; വീഡിയോ വൈറല്‍

single-img
15 November 2017

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മന്ത്രി നന്ദഗോപാല്‍ ഗുപ്ത പ്രവര്‍ത്തകരെക്കൊണ്ട് തന്റെ കാലുകള്‍ തിരുമ്മിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. അലഹബാദില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തി ക്ഷീണിച്ച മന്ത്രി പ്രവര്‍ത്തകരെക്കൊണ്ട് തന്റെ കാലുകള്‍ തിരുമ്മിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മന്ത്രി വിവാദത്തിലായിരിക്കുകയാണ്.