മതേതരം എന്ന വാക്ക് വലിയ നുണ; ഒരു സമൂഹത്തിനും മതേതരമാകാന്‍ സാധിക്കില്ലെന്ന് യോഗി ആദിത്യനാഥ്

single-img
14 November 2017

ന്യൂഡല്‍ഹി: മതേതരം എന്ന വാക്ക് സ്വാതന്ത്ര്യം കിട്ടിയ നാള്‍ മുതല്‍ ഉപയോഗിക്കുന്ന വലിയൊരു നുണയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അത് ഉപയോഗിക്കുന്നവര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു സമൂഹത്തിനും മതേതരമാകാന്‍ സാധിക്കില്ല. രാഷ്ട്രീയ വ്യവസ്ഥക്ക് നിഷ്പക്ഷമായി തുടരാമെന്നും അദ്ദേഹം പറഞ്ഞു. യുപിയില്‍ 22 കോടി ജനങ്ങളുടെ സുരക്ഷയുടെയും മറ്റും ഉത്തരവാദിത്തം തനിക്കാണ്. പക്ഷെ, താനിവിടെ ഇരിക്കുന്നത് ഏതെങ്കിലും സമുദായത്തെ നശിപ്പിക്കാനല്ല.

നിങ്ങള്‍ക്ക് പക്ഷം പിടിക്കാതിരിക്കാം, പക്ഷേ മതേതരനാകാനാകില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. രാജ്യദ്രോഹത്തോളം കുറ്റകരമാണ് ചരിത്രത്തെ വളച്ചൊടിക്കലെന്നും അദ്ദേഹം പറഞ്ഞു. റായ്പൂരിലെ ദൈനിക് ജാഗരണ്‍ ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിക്കിടെ വര്‍ഗീയത മതേതരത്വം എന്നീ വിഷയങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.