ഗുരുവായൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്നു പേര്‍ അറസ്റ്റില്‍

single-img
14 November 2017

ഗുരുവായൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ പിടിയില്‍. കിയ്യാരമുക്കില്‍ ഫായിസ്, തൈകകാട് കാര്‍ത്തിക്, ജിതേഷ് എന്നിവരാണു അറസ്റ്റിലായത്. ഇവരെ പേരാമംഗലത്തു ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. പ്രതികള്‍ക്കായി പൊലീസ് ഇന്നലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പേര്‍ അറസ്റ്റിലായത്.

സിപിഎം പ്രവര്‍ത്തകന്‍ ഫാസിലിനെ വെട്ടിക്കൊന്ന കേസില്‍ രണ്ടാം പ്രതിയാണ് ആനന്ദ്. നവംബര്‍ നാലിനായിരുന്നു ഫാസില്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം. അടുത്തിടെയാണ് ആനന്ദ് ജാമ്യത്തിലിറങ്ങിയത്. കൊലപാതകത്തില്‍ പ്രതിഷേധിച്ചു ഗുരുവായൂര്‍, മണലൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

ആനന്ദിന്റെ കൊലപാതകത്തെ ചൊല്ലി ബിജെപിയും സിപിഎമ്മും നേര്‍ക്കുനേര്‍ പോരാടുന്ന സാഹചര്യത്തിലാണു മൂന്നുപേരെ പൊലീസ് പിടികൂടിയിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗുരുവായൂര്‍, ഗുരുവായൂര്‍ ടെംപിള്‍, പാവരട്ടി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ രണ്ട് ദിവസത്തേക്ക് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.