ജിഎസ്ടി കുറഞ്ഞാലും സാധനങ്ങളുടെ വില കുറഞ്ഞേക്കില്ലെന്ന് തോമസ് ഐസക്

single-img
14 November 2017

ജിഎസ്ടി നിരക്ക് കുറച്ചെങ്കിലും കമ്പനികള്‍ ഉല്‍പന്നങ്ങളുടെ വില കുറയ്ക്കാന്‍ സാധ്യത കുറവാണെന്നു മന്ത്രി തോമസ് ഐസക്. വില കുറച്ചു കച്ചവടം നേടുന്ന പ്രവണതയല്ല ഇപ്പോള്‍ വിപണിയില്‍. പരസ്യങ്ങളും ബ്രാന്‍ഡ് ചെയ്യുന്ന താരങ്ങളുമൊക്കെയാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. സഹകരണ വാരാഘോഷത്തോടനുബന്ധിച്ചു നടന്ന ജിഎസ്ടി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.