ഹാർദിക് പട്ടേലിന്റെതെന്നു കരുതുന്ന അശ്ലീല വീഡിയോ പുറത്ത്: പിന്നിൽ ബിജെപിയെന്ന് ഹാര്‍ദിക്

single-img
13 November 2017

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിൽ അശ്ലീല സിഡി വിവാദം. ബിജെപിയെ തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ച പട്ടേൽ നേതാവ് ഹാർദിക് പട്ടേലിന്റെതെന്നു കരുതുന്ന അശ്ലീല സിഡി തിങ്കളാഴ്ച പുറത്തുവന്നു. നാല് മിനിട്ട് ദൈർഘ്യമുള്ള ദ‌ൃശ്യങ്ങൾ ഏതോ ഒരു ഹോട്ടൽ മുറിയിൽ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹാർദിക് പട്ടേലിനോട് സാമ്യമുള്ള ഒരു പുരുഷനും സ്ത്രീയും ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ദൃശ്യമാണ് ഗുജറാത്തിലെ പ്രാദേശിക ചാനൽ പുറത്ത് വിട്ടത്.

ബിജെപി വൃത്തികെട്ടരാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച ഹാർദിക് പട്ടേൽ വീഡിയോ തന്റെതല്ലെന്ന് പറഞ്ഞു. തന്നെ അപമാനിക്കാനായി ബിജെപി ഇങ്ങനെയൊരു സിഡി പുറത്തിറക്കുമെന്ന് ഒരാഴ്ചമുന്നെ ഹാർദിക് പട്ടേൽ വ്യക്തമാക്കിയിരുന്നു. വീഡിയോ പുറത്തുവിട്ടത് തങ്ങളല്ലെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനാണ് സമുദായനേതാവു കൂടിയായ ഹാര്‍ദിക് പട്ടേല്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്കായിരുന്നു പട്ടേല്‍ സമുദായത്തിന്റെ പിന്തുണ. 22 വര്‍ഷമായി ഗുജറാത്തില്‍ ബി ജെ പിയാണ് അധികാരത്തിലുള്ളത്. വാശിയേറിയ പോരാട്ടമാണ് കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ ഇക്കുറി നടക്കുന്നത്.