രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 12ന് ?

single-img
10 November 2017

ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനീകാന്ത് പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് സൂചന. ചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും, ഇക്കാര്യത്തില്‍ രജനീകാന്തോ, അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

നേരത്തെ നടന്‍ കമല്‍ഹാസനും പിറന്നാള്‍ ദിനത്തില്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഉടന്‍ രാഷ്ട്രീയ പ്രഖ്യാപനമില്ലെന്നും ജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയതിന് ശേഷം മാത്രം പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് കമല്‍ഹാസന്‍ അറിയിച്ചത്.