പ്രവാസികള്‍ക്കും വോട്ട് രേഖപ്പെടുത്താനായി നിയമം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

single-img
10 November 2017

പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്ന ബില്‍ വരുന്ന ശീതകാല സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പ്രവാസി പ്രോക്‌സി വോട്ടിനാണ് ഭേദഗതി വരുത്തുന്നത്. ഇതോടെ ദീര്‍ഘകാലമായുള്ള പ്രവാസി വോട്ടവകാശം എന്ന ആവശ്യം നടപ്പാവുകയാണ്.

പ്രവാസികള്‍ക്കു വിദേശത്തു വോട്ട് ചെയ്യാന്‍ സൗകര്യമാവശ്യപ്പെട്ട് ദുബായിലെ സംരംഭകന്‍ ഡോ. വി.പി. ഷംഷീര്‍ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. പ്രവാസികള്‍ക്ക് വോട്ടവകാശം ഒരുക്കുന്നതില്‍ തടസമില്ലെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

വരുന്ന ശീതകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനാല്‍ ഇതിന് ശേഷം കേസ് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.