തെന്നിന്ത്യന്‍ താരം നമിത വിവാഹിതയാകുന്നു: വിവാഹച്ചടങ്ങുകള്‍ നവംബര്‍ 24 ന്

single-img
10 November 2017

ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധേയയായ തെന്നിന്ത്യന്‍ താരം നമിത വിവാഹിതയാകുന്നു. സുഹൃത്ത് വീരേന്ദ്ര ചൗദരി ആണ് നമിതയുടെ വരന്‍. വിവാഹവാര്‍ത്ത ബിഗ്‌ബോസ് താരം റൈസയുടെ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്.

‘എല്ലാവര്‍ക്കും നമസ്‌കാരം, ഞാനും എന്റെ സുഹൃത്ത് വീരും വിവാഹിതരാകുന്നു. നവംബര്‍ 24 നാണ് വിവാഹചടങ്ങുകള്‍ നടക്കുക. എനിക്ക് നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും വേണമെന്ന് അപേക്ഷിക്കുന്നു. എല്ലാവര്‍ക്കും നന്ദി’. നമിത പറഞ്ഞു.

നമിതയുടെ വിവാഹത്തെ സംബന്ധിച്ച് നേരത്തേ ഒരുപാട് പ്രചരണങ്ങളുണ്ടായിരുന്നു. തെന്നിന്ത്യന്‍ നടന്‍ ശരത് ബാബുവിനെ നമിത വിവാഹം കഴിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെതിരെ നമിതയും ശരത് ബാബുവും ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.