ഉമ്മന്‍ചാണ്ടിയും കൂട്ടരും സരിതയെ സഹായിച്ചു: ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ വന്‍ ശ്രമങ്ങള്‍ നടന്നു; സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍

single-img
9 November 2017

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിനെ സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ഇന്ന് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്ത് വച്ച റിപ്പോര്‍ട്ടില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്.

ഉപഭോക്താക്കളെ വഞ്ചിക്കാന്‍ ഉമ്മന്‍ചാണ്ടിയും പേഴ്‌സണല്‍ സ്റ്റാഫിലുള്ളവരും സരിതയെ സഹായിച്ചെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. കേസില്‍ തിരുവഞ്ചൂര്‍, പോലീസിനെ സ്വാധീനിച്ചെന്നാണ് കമ്മീഷന്റെ നിഗമനം. കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി, ബെന്നിബഹന്നാന്‍ എംഎല്‍എ എന്നിവരും ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതായി പറയുന്നു.

അന്വേഷണ സംഘത്തിനെതിരേയും റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനമാണ് ഉണ്ടായിരിക്കുന്നത്. കത്തില്‍ പേരുള്ളവരുമായി സരിതയ്ക്ക് ബന്ധമുണ്ടെന്ന് ഫോണ്‍ രേഖകളില്‍ തെളിഞ്ഞിട്ടും ഇക്കാര്യത്തില്‍ ആഴത്തില്‍ അന്വേഷണം നടത്താന്‍ അന്വേഷണസംഘം തയ്യാറായില്ല.

കത്തില്‍ പറയുന്ന പ്രമുഖര്‍ക്ക് സരിതയുമായും അഭിഭാഷകനുമായും ബന്ധമുണ്ട്. ഇത് ഫോണ്‍രേഖകളില്‍ നിന്ന് വ്യക്തമാണെന്നും കമ്മീഷന്‍ കണ്ടെത്തി. ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ നടപടികളില്‍ നിന്നും രക്ഷിക്കാന്‍ ശ്രമം നടന്നെന്നുമാണ് റിപ്പോര്‍ട്ടിലെ നിഗമനം.

ഉമ്മന്‍ചാണ്ടിയും പേഴ്‌സണല്‍ സ്റ്റാഫിലുള്ളവരും സരിതയെ സഹായിക്കന്‍ ശ്രമിച്ചു. ടീം സോളാറില്‍ നിന്നും മുന്‍ മുഖ്യമന്ത്രിയും ആര്യാടനും നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചു. ഇക്കാര്യത്തില്‍ ആര്യാടന്‍ മുഹമ്മദ് കഴിയുന്ന രീതിയിലെല്ലാം ടീം സോളാറിനെയും സരിതയെയും സഹായിച്ചു.

റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍

2011 മുതല്‍ ഉമ്മന്‍ ചാണ്ടിക്ക് സരിതയെ അറിയാം
അടൂര്‍ പ്രകാശ് ലൈംഗികമായി പീഡിപ്പിച്ചു. ബാംഗ്ലൂരിലെ ഹോട്ടലിലേക്ക് ക്ഷണിച്ചു
ഹൈബി ഈഡനും പീഡിപ്പിച്ചു. എംഎല്‍എ ഹോസ്റ്റലിലും എറണാകുളത്തും വെച്ചായിരുന്നു പീഡനം
ഡല്‍ഹിയില്‍ വെച്ച് ജോസ് കെ മാണിയും ലൈംഗികമായി പീഡിപ്പിച്ചു.
കെ.സി വേണുഗോപാല്‍ സരിതയെ ബലാത്സംഗം ചെയ്തു. എപി അനില്‍ കുമാറും ലൈംഗികമായി പീഡിപ്പിച്ചു.
എന്‍ സുബ്രഹ്മണ്യന്‍ ട്രിഡന്റ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചു.
വിഷ്ണുനാഥ് ഫോണില്‍ വിളിക്കുകയും എസ്എംഎസ് അയക്കുകയും ചെയ്തു.

ശക്തമായ പ്രതിപക്ഷ ബഹളത്തിനിടയിലായിരുന്നു മുഖ്യമന്ത്രി പ്രസ്താവന വായിച്ചത്. നാല് വാള്യങ്ങളിലായി 1073 പേജുള്ള പുറത്തുവിട്ടിരിക്കുന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നിയമവകുപ്പിലെ ഏഴ് ഉദ്യോഗസ്ഥര്‍ അഞ്ചു ദിവസം രാത്രിയും പകലും പണിയെടുത്താണ് പരിഭാഷ പൂര്‍ത്തിയാക്കിയത്.