തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് ടെമ്പോ വാനുമായി കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു

single-img
8 November 2017

പ്‌ളസ് ടു വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് മിനിബസുമായി കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെമ്പായം നെടുവേലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കുടവൂര്‍ കല്ലുവിള വീട്ടില്‍ ജിതിന്‍ലാല്‍ (17)ആണ് മരിച്ചത്.

ഇതേ സ്‌കൂളിലെ പ്‌ളസ്ടു വിദ്യാര്‍ത്ഥികളായ പള്ളിനട സ്വദേശി അജ്മല്‍ (17), ശ്രീനാരായണപുരം സ്വദേശി ജിബിന്‍ (17) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് രാവിലെ 8.30 ഓടെ കന്യാകുളങ്ങര പോത്തന്‍കോട് റൂട്ടില്‍ നന്നാട്ടുകാവ് ജംഗ്ഷന് സമീപം അമാര്‍ കുഴിയിലായിരുന്നു അപകടം.

വീട്ടില്‍നിന്ന് സ്‌കൂളിന് സമീപത്തെ ട്യൂഷന്‍ സെന്ററിലേക്ക് ബൈക്കില്‍ വരികയായിരുന്നു കുട്ടികളെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാവ് അമാറുകുഴി വളവില്‍ വച്ച് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ വെമ്പായം ഭാഗത്ത് നിന്നും കിന്‍ഫ്രയിലേയ്ക്ക് ജീവനക്കാരെയും കൊണ്ടുപോയ ടെമ്പോ വാനില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ജിതിന്‍ മരിച്ചു.