‘ജീവിക്കാന്‍ വേണ്ടിയാണ് ചേട്ടാ; ഇത് കൊണ്ടുനടക്കാനുള്ള പാട് അറിയോ?’: തൃശ്ശൂരില്‍ ഹര്‍ത്താലിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നശിപ്പിച്ച ഗുഡ്‌സ് ഓട്ടോയുടെ ഡ്രൈവറുടെ രോധനം

single-img
8 November 2017

‘ജീവിക്കാന്‍ വേണ്ടിയാണ് ചേട്ടാ. ഇത് കൊണ്ട് നടക്കാനുള്ള പാട് അറിയോ.? എന്ത് കഷ്ടപ്പെട്ടിട്ടാ അറിയോ സാറേ.’ കരഞ്ഞ് കൊണ്ട് ഒരു ഡ്രൈവര്‍ പറയുന്ന ഈ വാക്കുകള്‍ ഫേസ്ബുക്കില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. മലയാള മീഡിയ ഡെമോക്രസി എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇതുകാര്യമാക്കാതെ രാവിലെ ഓട്ടത്തിനിറങ്ങിയ ഗുഡ്‌സ് ഓട്ടോ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

ഇതിനിടെ ഡ്രൈവര്‍ സങ്കടത്തോടെ സമരക്കാരോട് സംസാരിക്കുന്ന രംഗങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ വീഡിയോയുടെ ആധാകാരികത വ്യക്തമല്ല.

ആർ.എസ്.എസ് കാർഹർത്താലിന്റെ മറവിൽ തൃശൂരിൽ വ്യാപക അക്രമം;സംഘപരിവാർ തല്ലിതകർത്ത ഗുഡ്സ്‌ ഓട്ടോയുടെ ഡ്രൈവറിന്റെ ദൈന്യതയാർന്ന കരച്ചിലിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ എല്ലാവരുടെയും കണ്ണുകളെ ഈറനണയിപ്പിക്കുന്നു http://www.eyewitnesnews.in/harthal-rss-autodriver/

Posted by Democracy on Wednesday, November 8, 2017