നടന്‍ ശ്രീകുമാര്‍ ‘വിവാഹം കഴിച്ച്’ ആരാധകരെ പറ്റിച്ചു

single-img
8 November 2017

എല്ലാം വളരെ പെട്ടെന്നായിരുന്നു. ആരെയും അറിയിക്കാന്‍ പറ്റിയില്ല എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ദിവസം നടന്‍ ശ്രീകുമാര്‍ വിവാഹ വേഷത്തില്‍ തോണിയിലിരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതില്‍ കമന്റ്് ചെയ്ത ആരാധകര്‍ ഇപ്പോള്‍ നാണംകെട്ടിരിക്കുകയാണ്.

ഫോട്ടോ കണ്ട ആരാധകര്‍ ഒറിജിനല്‍ വിവാഹമാണെന്ന് കരുതി താരത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. ചില മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കുകയും ചെയ്തു. ഫോട്ടോ കണ്ട ചിലയാളുകള്‍ ശ്രീകുമാറിന് ഫോണിലൂടെ സന്ദേശം അയച്ചു, നേരിട്ടു വിളിക്കുകയും ചെയ്തു.

ഇതോടെയാണ് സംഗതി കൈവിട്ടു പോയകാര്യം ശ്രീകുമാര്‍ മനസിലാക്കുന്നത്. ഇതോടെ വിശദീകരണവുമായി ശ്രീകുമാര്‍ വീണ്ടും ഫേസ്ബുക്കിലെത്തി.

വിവാഹമംഗളാശംസകള്‍ നേര്‍ന്ന എന്റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി !!പക്ഷെ ഒരു ചെറിയ തിരുത്ത്… എന്റെ കല്ല്യാണം കഴിഞ്ഞത് ജീവിതത്തിലല്ല… സിനിമയില്‍…. ചിത്രീകരണം പുരോഗമിക്കുന്ന ‘പന്ത്’ എന്ന എന്റെ പുതിയ ചിത്രത്തിലെ ഒരു ലൊക്കേഷന്‍ ചിത്രമായിരുന്നു അത്.. തെളിവിനിതാ ഒരു ഫോട്ടോ കൂടി….

എന്റെ കല്ല്യാണം ഏറെ പ്രിയപ്പെട്ടവരായ നിങ്ങളെ ഒക്കെ അറിയിക്കാതെ നടത്തുമോ.. നല്ല കാര്യമായിപ്പോയി……. എന്നായിരുന്നു പോസ്റ്റ്.

വിവാഹമംഗളാശംസകൾ നേർന്ന എന്റെ പ്രിയപ്പെട്ടവർക്കെല്ലാം നന്ദി !!പക്ഷെ ഒരു ചെറിയ തിരുത്ത്… എന്റെ കല്ല്യാണം കഴിഞ്ഞത്…

Posted by SP Sreekumar on Tuesday, November 7, 2017