സൗദി അറേബ്യയില്‍ അറസ്റ്റിലായ രാജകുമാരന്മാര്‍ ‘ഫൈവ് സ്റ്റാര്‍ ജയിലില്‍’

single-img
8 November 2017

സൗദി അറേബ്യയില്‍ അഴിമതിയുടെ പേരില്‍ അറസ്റ്റിലായ രാജകുമാരന്മാര്‍ക്കും ബിസിനസ് മാധ്യമ മേധാവികള്‍ക്കും ഫൈവ് സ്റ്റാര്‍ ജയില്‍. ആഢംബര ഹോട്ടലായ റിറ്റ്‌സ് കാള്‍ട്ടനാണ് ജയിലാക്കി മാറ്റിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാള്‍ട്ടന്‍ ഹോട്ടലില്‍ വേറെ അതിഥികളെ പ്രവേശിപ്പിക്കുന്നില്ല.

ഹോട്ടലിലേക്കുള്ള ഫോണ്‍ ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്. അഴിമതിയുടെ പേരിലാണ് മന്ത്രിമാരെ പുറത്താക്കിയതും രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ തടങ്കലിലാക്കിയതും. ഇത്തരത്തില്‍ നിരവധി പ്രമുഖര്‍ ഹോട്ടലില്‍ ഉണ്ടെന്ന് ന്യൂയോര്‍ക്ക് ടൈസ് റിപ്പോര്‍ട്ട് ചെയ്തു.