നോട്ട് നിരോധനം ഒരു ദുരന്തമായിരുന്നുവെന്ന് രാഹുൽ ഗാന്ധി

single-img
8 November 2017

നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. നോട്ട് നിരോധനം ഒരു ദുരന്തമായിരുന്നുവെന്ന് പറഞ്ഞ രാഹുൽ, പ്രധാനമന്ത്രിയുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി നൂറുകണക്കിന് ആളുകളുടെ ജീവിതമാർഗം ഇല്ലാതാക്കിയെന്നും കുറ്റപ്പെടുത്തി.

അതേസമയം നോട്ട് അസാധുവാക്കല്‍ നടപടി വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നിര്‍ണായകമായ പോരാട്ടത്തില്‍ രാജ്യത്തെ 125 കോടി ജനങ്ങളും പങ്കാളികളായെന്നും വിജയിച്ചെന്നും നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

സർക്കാരിന്‍റെ ഇത്തരം ശ്രമങ്ങളെ പിന്തുണയ്ക്കുന്ന രാജ്യത്തെ ജനങ്ങൾക്കു മുന്നിൽ തലകുനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നികുതി വരുമാനത്തില്‍ അഭൂതപൂര്‍വമായ വന്‍വര്‍ധനയാണ് ഉണ്ടായത്. 2015- 2016 വര്‍ഷം 66.53 ലക്ഷം പേര്‍ പുതിയ നികുതിദായകരായെങ്കില്‍ 2016-2017 വര്‍ഷം ഇത് 84.21 ലക്ഷമായി ഉയര്‍ന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. നോട്ട് അസാധുവാക്കല്‍ വഴി വായ്പകളുടെ പലിശ കുറഞ്ഞെന്നും ഭീമമായ വസ്തുവില കുറഞ്ഞതായും തദേശ സ്ഥാപനങ്ങളുടെ വരുമാനം വര്‍ധിച്ചതായും പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നു.