നോട്ട് നിരോധനം വൻ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
8 November 2017

നോട്ട് അസാധുവാക്കല്‍ നടപടി വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിര്‍ണായകമായ പോരാട്ടത്തില്‍ രാജ്യത്തെ 125 കോടി ജനങ്ങളും പങ്കാളികളായെന്നും വിജയിച്ചെന്നും നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

സർക്കാരിന്‍റെ ഇത്തരം ശ്രമങ്ങളെ പിന്തുണയ്ക്കുന്ന രാജ്യത്തെ ജനങ്ങൾക്കു മുന്നിൽ തലകുനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നികുതി വരുമാനത്തില്‍ അഭൂതപൂര്‍വമായ വന്‍വര്‍ധനയാണ് ഉണ്ടായത്. 2015- 2016 വര്‍ഷം 66.53 ലക്ഷം പേര്‍ പുതിയ നികുതിദായകരായെങ്കില്‍ 2016-2017 വര്‍ഷം ഇത് 84.21 ലക്ഷമായി ഉയര്‍ന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. നോട്ട് അസാധുവാക്കല്‍ വഴി വായ്പകളുടെ പലിശ കുറഞ്ഞെന്നും ഭീമമായ വസ്തുവില കുറഞ്ഞതായും തദേശ സ്ഥാപനങ്ങളുടെ വരുമാനം വര്‍ധിച്ചതായും പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നു.