വിജയ് മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കണമെന്ന് ഡല്‍ഹി കോടതി

single-img
8 November 2017

മദ്യ രാജാവ് വിജയ് മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കണമെന്ന് ഡല്‍ഹി കോടതി. വിദേശനാണ്യ വിനിമയ ചട്ടലംഘനം നടത്തിയ മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനോട് കോടതി ആവശ്യപ്പെട്ടു.

ഡിസംബര്‍ 18നു മുന്‍പ് വിജയ് മല്യ കോടതിക്ക് മുന്നില്‍ ഹാജരാകണമെന്നും ഉത്തരവിട്ടിട്ടു. മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഏപ്രില്‍ 12നാണ് മല്യക്കെതിരെ അറസ്റ്റ വാറണ്ട് പുറപ്പെടുവിച്ചത്. ലണ്ടനില്‍ നടന്ന ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ കിംഗ്ഫിഷറിന്റെ ലോഗോ പരസ്യമായി നല്‍കുന്നതിന് 200,000 ലക്ഷം യുഎസ് ഡോളര്‍ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ച് കൈമാറിയെന്നാണ് കേസ്.