രാത്രിയില്‍ മഴയത്ത് കടലയും കൊറിച്ച് കോട്ടയം റോഡിലൂടെ നടന്‍ ഫഹദ് ഫാസില്‍

single-img
8 November 2017

കഴിഞ്ഞ ദിവസം കോട്ടയം പട്ടണത്തില്‍ ബാഗും തൂക്കി കടലയും കൊറിച്ച് നിന്ന മലയാളത്തിന്റെ യുവ സൂപ്പര്‍ താരത്തെ കണ്ട് ആളുകള്‍ ഞെട്ടി. മലയാളത്തിന്റെ ന്യൂജനറേഷന്‍ നായകന്‍ ഫഹദ് ഫാസിലായിരുന്നു കണ്ടവരെയെല്ലാം ഞെട്ടിച്ച് സിംപിളായി കോട്ടയം നഗരത്തില്‍ നടക്കാനിറങ്ങിയത്.

ഈ രംഗം ആരോ ഒരാള്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ സംഭവം വൈറലായി. പിന്നീടാണ് ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്യുന്ന കാര്‍ബണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ഫഹദ് നടന്നതെന്ന് വ്യക്തമായത്.

മംമ്ത മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തന്‍, നെടുമുടി വേണു, സൌബിന്‍ ഷാഹിര്‍,വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വിഷു റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും

https://www.youtube.com/watch?time_continue=1&v=nyhbWpijblg