തൃശൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍

single-img
7 November 2017

ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നാളെ തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍. ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തിരുന്നു. ഇന്ന് പുലര്‍ച്ചെ പൊലീസ് അകമ്പടിയോടെയായിരുന്നു ഏറ്റെടുക്കല്‍ നടപടികള്‍. കഴിഞ്ഞ സെപ്റ്റംബറില്‍ ക്ഷേത്രം ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ ഭക്തര്‍ തടഞ്ഞത് സംഘര്‍ഷത്ത് ഇടയാക്കിയിരുന്നു.