ലൈംഗികതയുടെ അതിപ്രസരവുമായി ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഫ്രീഡ്: ട്രെയിലര്‍ കണ്ട് ഞെട്ടി ആരാധകര്‍

single-img
7 November 2017

ലൈംഗികതയുടെ അതിപ്രസരം കൊണ്ട് ശ്രദ്ധേയമായ ഫിഫ്റ്റി ഷേഡ്‌സ് സീരീസിലെ മൂന്നാം ഭാഗം റിലീസിനൊരുങ്ങുന്നു. ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഫ്രീഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ചിത്രത്തിലെ സെക്‌സ് രംഗങ്ങളും നഗ്‌നതയും പരിഗണിച്ച് ചിത്രത്തിന് ആര്‍ (റെസ്ട്രിക്റ്റഡ്) റേറ്റിംഗാണ് നല്‍കിയിരിക്കുന്നത്.
ബ്രിട്ടീഷ് നോവലിസ്റ്റായ ഇ.എല്‍ ജെയിംസിന്റെ പ്രശസ്ത നോവലാണ് ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ. അനസ്താസിയ സ്റ്റീല്‍ എന്ന കോളജ് യുവതിയും ക്രിസ്റ്റിയന്‍ ഗ്രേ എന്ന യുവ വ്യവസായിയും തമ്മിലുള്ള പ്രണയമാണ് ചിത്രം പറയുന്നത്.

അനസ്താസിയ ഗ്രേയായി ഡകോത ജോണ്‍സനും ക്രിസ്റ്റ്യന്‍ ഗ്രേയായി ജാമി ഡോര്‍നാനും സിനിമയില്‍ വേഷമിടുന്നു. ജെയിംസ് ഫോളിയാണ് സംവിധാനം.