മനുഷ്യത്വമില്ലാതെ ആര്‍ടിഒ; കോരിച്ചൊരിയുന്ന മഴയത്ത് ഡ്രൈവറെ വാഹനത്തില്‍ നിന്നും വിളിച്ചിറക്കി രേഖകള്‍ പരിശോധിച്ച നടപടിക്കെതിരെ സോഷ്യല്‍ മീഡിയ

single-img
7 November 2017

കഴക്കൂട്ടം പോലീസ് സ്‌റ്റേഷനു സമീപം തിങ്കളാഴ്ച ഉച്ചക്കായിരുന്നു സംഭവം. കോരിച്ചൊരിയുന്ന മഴയത്ത് കഴക്കൂട്ടം വഴി കടന്നുപോകുകയായിരുന്ന ആര്‍ടിഒ, പിന്നാലെ വന്ന ടാറ്റ എയ്‌സ് വാഹനത്തെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. വാഹനത്തില്‍ നിന്നും പുറത്തിറങ്ങാതെയിരുന്ന ഉദ്യോഗസ്ഥനടുത്തേക്ക് രേഖകളുമായി ടാറ്റ എയ്‌സിന്റെ ഡ്രൈവര്‍ എത്തി.

രേഖകള്‍ പരിശോധിക്കുന്ന സമയം മുഴുവന്‍ മഴകൊണ്ട് നില്‍ക്കുകയായിരുന്നു ഈ ഡ്രൈവര്‍. കനത്ത മഴയ്ക്കിടയില്‍ ഇടിപൊട്ടിയിട്ടും ഡ്രൈവറെ വിട്ടയക്കാന്‍ ആര്‍ടിഒ തയ്യാറായില്ല. 5 മിനിറ്റോളം കോരിച്ചൊരിയുന്ന മഴ കൊള്ളിച്ച ശേഷമാണ് ഡ്രൈവറെ ആര്‍ടിഒ പറഞ്ഞു വിട്ടത്.KL-01-CC-2614 രെജിസ്ട്രേഷൻ നമ്പരുള്ള മാരുതി എർടിഗയിലാണു ആർ.ടി.ഒ പരിശോധനയ്ക്ക് എത്തിയത്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ  ആര്‍ടിഒക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.