പ്രധാനമന്ത്രി നരേന്ദ്ര മോദി കരുണാനിധിയെ സന്ദര്‍ശിച്ചു

single-img
6 November 2017

അസുഖബാധിതനായി കഴിയുന്ന ഡി.എം.കെ അദ്ധ്യക്ഷന്‍ കരുണാനിധിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് 1.30ഓടെ ചെന്നൈ ഗോപാലപുരത്തെ വസതിയിലെത്തിയ മോദി 20 മിനിട്ടോളം കരുണാനിധിക്കൊപ്പം ചെലവഴിച്ചു. കരുണാനിധിയുടെ സമീപത്ത് ഇരുന്ന മോദി, കരുണാനിധിയുടെ കൈ പിടിക്കുകയും ചെയ്തു.

മോദിയെ, എം.കെ.സ്റ്റാലിന്‍ ഗേറ്റിലെത്തി ഷാള്‍ അണിയിച്ചാണ് വീട്ടിലേക്ക് സ്വീകരിച്ചത്. തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, തമിഴ്‌നാട് ബി.ജെ.പി അദ്ധ്യക്ഷന്‍ തമിലിസായ് സൗന്ദരരാജന്‍ എന്നിവരും മോദിക്കൊപ്പം ഉണ്ടായിരുന്നു. ഡി.എം.കെ നേതാവും കരുണാനിധിയുടെ മകളുമായ കനിമൊഴിയും ഉണ്ടായിരുന്നു.