ഒരു പെഗ്ഗിന് വില ആറരലക്ഷം; ലോകത്തെ ഏറ്റവും വിലകൂടിയ മദ്യം കുടിച്ച കോടീശ്വരന് ‘അമളി പറ്റി’

single-img
5 November 2017

ആറരലക്ഷം രൂപ മുടക്കി ചൈനീസ് കോടീശ്വരന്‍ കുടിച്ച ‘ലോകത്തിലെ ഏറ്റവും വില കൂടിയ മദ്യം വ്യാജനാണെന്ന് കണ്ടെത്തി. ഒരു പെഗ്ഗിനാണ് ആറരലക്ഷം രൂപ ഈ കോടീശ്വരന്‍ മുടക്കിയത്. ലോകത്തെ ഏറ്റവും വിലകൂടിയ മദ്യം എന്നറിയപ്പെടുന്നത് മക്കാലന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കിയാണ്.

ചൈനിസ് എഴുത്തുകാരനായ ഴാങ് വീ 1878 ല്‍ വാറ്റിയതാണ് ഈ മദ്യം. എന്നാല്‍ കേവലം 45 വര്‍ഷത്തെ പഴക്കം മാത്രമാണ് മദ്യത്തിനുണ്ടായിരുന്നതെന്ന് കാര്‍ബര്‍ ഡേറ്റിങ്ങിലൂടെ കണ്ടെത്തിയിരിക്കുകയാണ്. ഹോട്ടല്‍ അധികൃതര്‍ തന്നെയാണ് മദ്യം വ്യാജമാണെന്ന കണ്ടെത്തല്‍ ലോകത്തോട് തുറന്നുപറഞ്ഞത്.

ഹോട്ടലില്‍ ഒരിക്കല്‍ അപ്രതിക്ഷിതമായി എത്തിയ ഴാങ് ലീ മദ്യ കുപ്പിയുടെ പഴക്കം കണ്ടാണ് പെഗ്ഗ് വേണമെന്ന് ആവശ്യപ്പെട്ടത്.
വില്‍പ്പനയ്ക്കല്ലെന്ന് മാനേജര്‍ പറഞ്ഞെങ്കിലും അദ്ദേഹം മദ്യം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എത്ര പണം വേണമെങ്കിലും നല്‍കാമെന്നും പറഞ്ഞതോടെ മാനേജര്‍ മദ്യം നല്‍കുകയായിരുന്നു. മദ്യം വ്യാജമാണെന്ന് വ്യക്തമായതോടെ ഹോട്ടല്‍ മാനേജര്‍ ഴാങ് ലീ ക്കു പണം തിരികെ നല്‍കി മാതൃക കാട്ടി.