മോഹന്‍ ലാലിന്റെ കുഞ്ഞാലിമരയ്ക്കാര്‍ പിന്‍വലിക്കുന്നുവെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍: ‘മലയാള സിനിമയില്‍ രണ്ട് കുഞ്ഞാലിമരയ്ക്കാര്‍ വേണ്ട’

single-img
5 November 2017

മമ്മൂട്ടിയും മോഹന്‍ലാലും കുഞ്ഞാലി മരയ്ക്കാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമകള്‍ പുറത്തിറങ്ങുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് സിനിമാലോകം കേട്ടത്. എന്നാല്‍ മോഹന്‍ ലാലിന്റെ കുഞ്ഞാലിമരയ്ക്കാര്‍ പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു.

ഒരേ പേരില്‍ ഇരു താരങ്ങളും ചിത്രമിറക്കിയാല്‍ അനാരോഗ്യകരമായ മത്സരം പലര്‍ക്കുമിടയില്‍ ഉരുത്തിരിയാം എന്നതാകും പ്രിയനെ പിന്‍വലിയാന്‍ പ്രേരിപ്പിച്ച ഘടകം എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാള സിനിമയില്‍ രണ്ട് കുഞ്ഞാലിമരയ്ക്കാര്‍ വേണ്ട എന്നാണദ്ദേഹം ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചത്. അതിനാല്‍ തന്റെ സിനിമ വേണ്ടെന്ന് വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.